Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tilak Controversy

മ​മ്മൂ​ട്ടി​യു​ടെ തി​ല​ക​ക്കു​റി: പ്ര​തി​ക​ര​ണ​വു​മാ​യി ഹ​രി​ശ്രീ യൂ​സ​ഫ്

കൊ​ച്ചി: ഗു​ജ​റാ​ത്തി​ൽ ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​നെ​ത്തി​യ​പ്പോ​ൾ പ​ര​മ്പ​രാ​ഗ​ത സ്വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ല​ക​ക്കു​റി ചാ​ർ​ത്തി​യ ന​ട​ൻ മ​മ്മൂ​ട്ടി​ക്കെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും ഹാ​സ്യ​ക​ലാ​കാ​ര​നു​മാ​യ ഹ​രി​ശ്രീ യൂ​സ​ഫ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി വെ​ച്ചു​പു​ല​ർ​ത്തു​ന്ന ഓ​ൺ​ലൈ​ൻ ട്രോ​ള​ന്മാ​ർ​ക്കെ​തി​രെ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

അ​ബ്ബാ​സ് എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി​യ യൂ​സ​ഫ്, സാം​സ്കാ​രി​ക​മാ​യ സ്വീ​ക​ര​ണ​ങ്ങ​ളെ മ​ത​പ​ര​മാ​യ ക​ണ്ണ​ട​യി​ലൂ​ടെ മാ​ത്രം കാ​ണ​രു​തെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. വ​ലി​യ ഹോ​ട്ട​ലു​ക​ളി​ലും മ​റ്റ് പ്ര​മു​ഖ ച​ട​ങ്ങു​ക​ളി​ലും അ​തി​ഥി​ക​ളെ തി​ല​കം ചാ​ർ​ത്തി സ്വീ​ക​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ കീ​ഴ്വ​ഴ​ക്കം മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

"നാ​മൊ​ക്കെ ഒ​രു​പോ​ലെ സ​ന്തോ​ഷി​ക്കു​ക​യും ക​യ്യ​ടി​ക്കു​ക​യും ചെ​യ്ത നി​മി​ഷ​ത്തി​ലാ​ണ് ഒ​രാ​ൾ അ​നാ​വ​ശ്യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​മ്മൂ​ക്ക ഒ​രു ക​ലാ​കാ​ര​നാ​ണ്. ക​ലാ​കാ​ര​ന്മാ​ർ​ക്ക് ഇ​ത്ര​യും ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യി​ല്ല. തി​ല​ക​ക്കു​റി തൊ​ടു​ന്ന​തും കു​രി​ശു​വ​ര​യ്ക്കു​ന്ന​തും തൊ​ഴു​തു​പ്രാ​ർ​ത്ഥി​ക്കു​ന്ന​തു​മെ​ല്ലാം ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ വി​വി​ധ രൂ​പ​ങ്ങ​ളാ​ണ്. മ​തം എ​ന്ന​ത് മ​നു​ഷ്യ​നെ കൂ​ടു​ത​ൽ ന​ല്ല​വ​നാ​ക്കാ​നു​ള്ള​താ​ണ്, പ​ര​സ്പ​രം പോ​ര​ടി​ക്കാ​ന​ല്ല," ഹ​രി​ശ്രീ യൂ​സ​ഫ് പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ന് നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ളി​ലൂ​ടെ​യും ത​ണ​ലേ​കു​ന്ന മ​മ്മൂ​ട്ടി​യെ​പ്പോ​ലൊ​രു വ്യ​ക്തി​ക്കെ​തി​രെ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം ചി​ന്താ​ഗ​തി​ക​ൾ താ​ലി​ബാ​ൻ മോ​ഡ​ൽ മാ​ന​സി​കാ​വ​സ്ഥ​യാ​ണെ​ന്നും ഇ​ന്ത്യ​യെ​പ്പോ​ലൊ​രു മ​തേ​ത​ര രാ​ജ്യ​ത്ത് വ​ർ​ഗീ​യ​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up